വായ്പക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് ആര്‍ബിഐ
വായ്പാ തിരിച്ചടവ് മുടങ്ങിയാലുള്ള റിക്കവറി നടപടികൾക്കായി, വായ്പയെടുത്തയാളെ രാവിലെ 8നു മുൻപും വൈകിട്ട് ഏഴിനു ശേഷവും തുടരെ വിളിച്ചു ശല്യപ്പെടുത്താൻ പാടില്ലെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്. ഇത് എല്ലാ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ ഹൗസിങ് ഫിനാൻസ് കമ്പനികൾക്കും മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും മാത്രമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥയാണ് എല്ലാത്തരം വായ്പകൾക്കും ബാധകമാക്കിയത്. മൈക്രോഫിനാൻസ് വായ്പയെടുത്തയാളെ രാവിലെ 9നു മുൻപും വൈകിട്ട് 6ന് ശേഷവും തുടരെ വിളിച്ചു ശല്യപ്പെടുത്താൻ പാടില്ലെന്ന് മുൻപ് തന്നെ ആർബിഐ ഉത്തരവിറക്കിയിരുന്നു.